നിര നിരയായി
ഒഴുകി വന്നിരുന്ന കാറുകള്‍ ചുവന്ന വെളിച്ചത്തിനു മുമ്പിലെത്തിയതും, വേഗത കുറച്ചു ഒന്നൊന്നായി
നിശ്ചലമായി! ഇനി ഒരു അഞ്ചു മിനിറ്റ് എങ്കിലുമാകും,
അത് വീണ്ടും പച്ചയാവാന്‍! ഞാന്‍ വെറുതേ പുറത്തേക്ക് നോക്കിയിരുന്നു.
അപ്പോഴാണ് ആ ദയനീയ രൂപത്തില്‍ എന്റെ കണ്ണുകള്‍ ഉടക്കിയത്!!
മുക്കാലും നരച്ച മുടി നെറ്റിയിലേക്ക് പാറി പറന്നു കിടക്കുന്നു! മുഖത്ത് ഇനി വേറെ ചുളിവുകള്‍ക്ക് സ്ഥലമില്ലാതായിക്കഴിഞ്ഞു! പഴകി, പിഞ്ഞി, നിറം മങ്ങിയ വസ്ത്രങ്ങള്‍! താടി ക്രമാധികമായി വളര്‍ന്നിറങ്ങിയിരിക്കുന്നു! പഴഞ്ചന്‍ ചെരുപ്പണിഞ്ഞ പാദങ്ങളില്‍ മണ്ണും പൊടിയും ധാരാളം!!
ആ വൃദ്ധരൂപം വേച്ചുവേച്ചു നടന്നു, എന്റെ ചില്ലുഗ്ലാസ്സിനു വെളിയിലായി വന്നു നിന്നു. ഒരു കയ്യിലും തോളിലുമായി വര്‍ണ്ണ മുത്തുമണികളാല്‍ കൊരുത്തെടുക്കപ്പെട്ട കുറച്ചധികം ജപമാലകള്‍!! മറുകയ്യില്‍ ഖുറാന് സൂക്തങ്ങള്‍ ആലേഖനം ചെയ്യപ്പെട്ട, ചുമരില്‍ തൂക്കിയിടാവുന്ന ഒരു കൂട്ടം ചെറു ഫലകങ്ങളും തുണിച്ചുരുളുകളും!! കഴുത്തിലൂടെ ചുറ്റി, ചുമലില്‍ തൂങ്ങുന്ന മുഷിഞ്ഞ ഒരു വലിയ തുണി സഞ്ചി!! കുണ്ടിലായ കണ്ണുകളില്‍ പ്രത്യാശയുടെയോ പ്രതീക്ഷയുടെയോ ഒരു മിന്നി വെട്ടം കാണാമായിരുന്നെങ്കിലും, ആ ദൃഷ്ടികള്‍ ഇപ്പോള്‍ എന്റെ മുഖത്തേക്ക് തന്നെ ഊന്നിയിരിക്കുന്നു!! ദീനത മുറ്റിനില്ക്കുന്ന ആ നോട്ടത്തില്‍ 'ഇതിലേതെങ്കിലുമൊന്നു വാങ്ങിക്കൂടെ?' എന്ന്, എന്നോടായുള്ള, മൂകമായ ഒരു അഭ്യര്‍ത്ഥന, എളുപ്പത്തില്‍ വായിച്ചെടുക്കാം!!
ഞാന്‍ ഒരു നിമിഷം ആലോചിച്ചിരുന്നു!! സഹതാപത്തി ന്റെ ഒരു നേര്‍ത്ത ഉറവ ഉള്ളിലെവിടെനിന്നോ കിനിഞ്ഞിറങ്ങുന്നു.
സൈഡിലേക്കുള്ള ഏതോ ഒരു സിഗ്നല്‍ പച്ചവെളിച്ചം കാട്ടിയിരിക്കണം, ആ വശത്തുനിന്നുമുള്ള വാഹനങ്ങള്‍ വളവുതിരിഞ്ഞു ചീറിപ്പാഞ്ഞു വരുന്നത് കാണാമായിരുന്നു. സമയം അധികമില്ല!! എന്റെ വിരലുകള്‍ യാന്ത്രീകമായി ജനാലച്ചില്ല് താഴ്ത്താനുള്ള സ്വിച്ചിലേക്ക് നീങ്ങി. അപ്പോഴാണ് അതുവരെ മിണ്ടാതെ അടുത്തിരുന്ന ഭാര്യയില്‍ നിന്നും, അപ്രതീക്ഷിതമായി ഉയര്‍ന്നു വന്ന ആ ചോദ്യം എന്റെ വിരലുകളെ നിശ്ചലമാക്കിയത്!!
"എന്തിനാ ഇപ്പൊ അതു തുറക്കുന്നത്? ഇതൊക്കെ വാങ്ങാനാ?? ഇതൊക്കെ വാങ്ങി നമുക്കെന്തു ചെയ്യാനാ??"
ശരിയാണല്ലോ!! അവള് ചോദിച്ചതിലും കാര്യമുണ്ടായിരുന്നു!!
അന്യ മതസ്ഥരും, അറബി ഭാഷ വായിക്കാനോ എഴുതാനോ
അറിവില്ലാത്തവരുമായ ഞങ്ങള്‍ക്ക്, ആ വൃദ്ധന്റെ
കയ്യിലുണ്ടായിരുന്നവയില്‍ ഏതു വാങ്ങിയാലും, വെറുതേ
വീട്ടില്‍ സൂക്ഷിച്ചുവയ്ക്കാം എന്നുമാത്രം!!
ഞാന്‍ ഒന്നും മിണ്ടാതെ ചില്ല് താഴ്ത്തി, വേഗംതന്നെ രണ്ടു മൂന്നു സാധനങ്ങള്‍ കയ്യിലെടുത്തു, ചോദിച്ച വിലയും എടുത്തു കൊടുത്തു!! ആ വൃദ്ധ മുഖത്തില്‍ തെളിഞ്ഞുവന്ന സന്തോഷവും പ്രകാശവും, കൊടുത്ത പണത്തിലുമധികമായുള്ള ഒരു സംതൃപ്തി എന്റെ ഉള്ളിലും നിറയ്ക്കുന്നത്, ഞാന്‍ അറിയുന്നുണ്ടായിരുന്നു!!!
"സാരമില്ല, നമ്മുടെ ഏതെങ്കിലും മുസ്ലീം സുഹൃത്തുക്കള്‍ക്ക് സമ്മാനമായി കൊടുക്കാമല്ലോ!!"
വാങ്ങിയ സാധനങ്ങള്‍ ഭാര്യയുടെ കയ്യില്‍ കൊടുത്തുകൊണ്ട് ഞാന്‍ പറഞ്ഞപ്പോള്‍,കൊച്ചുകുട്ടികളുടെ കൌതുകത്തോടെ അവയെ
ഏറ്റുവാങ്ങിയ അവളുടെ മുഖവും, പ്രസന്നമായി!!
സിഗ്നല്‍ വീണിരിക്കണം, ജനാലച്ചില്ല് ഉയര്‍ത്തുമ്പോഴേക്കും, മുന്‍പിലുള്ള കാറുകള്‍ നീങ്ങാന്‍ തുടങ്ങിയിരുന്നു.
ആ വൃദ്ധരൂപത്തെ ഒന്നുകൂടി തിരിഞ്ഞുനോക്കി ഞാനും വണ്ടി
മുമ്പോട്ടെടുത്തു. അതിനോടകം ആ രൂപം സാവധാനം നടന്നു അപ്പുറത്തുള്ള ഒരു ഫുട്പാത്തിന്റെ വക്കില്‍ ഇരിക്കുന്നത്, സൈഡ് മിററില്‍ കൂടി എനിക്ക് കാണാമായിരുന്നു, അടുത്ത ചുവന്ന വെളിച്ചത്തിനായുള്ള കാത്തിരിപ്പാകാം!!!
വീടെത്തുവോളം
ആ കാഴ്ച കണ്‍മുമ്പില്‍നിന്നും മറഞ്ഞിരുന്നില്ല. അദ്ധ്വാനത്തിന്റെ നാളുകള്‍ക്കു വിടചൊല്ലി,വിശ്രമജീവിതം നയിക്കേണ്ട ഈ പ്രായത്തിലും, വെയിലെന്നോ മഴയെന്നോ നോക്കാതെ, ഒരു നേരത്തെ അഷ്ടിക്കു വേണ്ടി അലയേണ്ടിവരുന്ന ഇവരുടെ വിധി, എത്ര ക്രൂരമാണ്!!! ഇതുപോലെ വാര്‍ദ്ധക്യകാലത്ത് മക്കളാലും
ഉറ്റവരാലും ഉപേക്ഷിക്കപ്പെട്ട എത്രയോ ജന്മങ്ങള്, നാം നിത്യേനയെന്നോണം കാണുന്നുണ്ട്! ഒരുപക്ഷെ ഓമനിച്ചു വളര്‍ത്തി വലുതാക്കിയ മക്കള്‍ തന്നെയായിരിക്കും, ഇവരുടെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം. പ്രായമേറിയ വൃദ്ധജനങ്ങള്‍ ആര്‍ക്കും വേണ്ടാതാകുന്ന ഒരു സമൂഹത്തിലാണ്, നമ്മളൊക്കെ ഇന്ന് ജീവിക്കുന്നത്. ഇളം പ്രായത്തില്‍ സര്‍വതും കൊടുത്ത് വളര്‍ത്തി വലുതാക്കി, തന്‍കാലില്‍ നില്ക്കാറാക്കുവോളം കൂടെ ഇരുന്നു പോറ്റിയ മാതാപിതാക്കളെ,
എത്ര പെട്ടെന്നാണ് ഇന്നത്തെ ഇളംതലമുറ മറന്നുകളയുന്നത്?
ഉറ്റവരാലും ഉപേക്ഷിക്കപ്പെട്ട എത്രയോ ജന്മങ്ങള്, നാം നിത്യേനയെന്നോണം കാണുന്നുണ്ട്! ഒരുപക്ഷെ ഓമനിച്ചു വളര്‍ത്തി വലുതാക്കിയ മക്കള്‍ തന്നെയായിരിക്കും, ഇവരുടെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം. പ്രായമേറിയ വൃദ്ധജനങ്ങള്‍ ആര്‍ക്കും വേണ്ടാതാകുന്ന ഒരു സമൂഹത്തിലാണ്, നമ്മളൊക്കെ ഇന്ന് ജീവിക്കുന്നത്. ഇളം പ്രായത്തില്‍ സര്‍വതും കൊടുത്ത് വളര്‍ത്തി വലുതാക്കി, തന്‍കാലില്‍ നില്ക്കാറാക്കുവോളം കൂടെ ഇരുന്നു പോറ്റിയ മാതാപിതാക്കളെ,
എത്ര പെട്ടെന്നാണ് ഇന്നത്തെ ഇളംതലമുറ മറന്നുകളയുന്നത്?
അസുഖങ്ങള്‍ ബാധിച്ചു കിടന്നപ്പോഴൊക്കെ,
എത്രയോ രാവുകളിലും
പകലുകളിലും,
ഇവര്‍
മക്കള്ക്ക്വേണ്ടി ഊണും ഉറക്കവും
പോലും ഉപേക്ഷിച്ചു അവരെയും നോക്കി ഇരുന്നിട്ടുണ്ടാവും!! മക്കള്‍ക്ക് ഒരു പ്രയാസം വരുമ്പോള്‍, ഇവരൊക്കെ എല്ലാം മറന്നു അവരുടെ അടുക്കലേക്ക് ഓടിയെത്തുന്നു. അവരുടെ ഏത് ആവശ്യങ്ങളും, സ്വന്ത ആവശ്യങ്ങളെ മാറ്റിനിര്‍ത്തി, നിര്‍വഹിച്ചു കൊടുക്കുന്നു. അവരുടെ ഉയര്‍ച്ചയുടെ ഓരോ പടവുകളിലും, കാപട്യമില്ലാത്ത സന്തോഷം പ്രകടിപ്പിക്കുന്നു. ഇതല്ലേ മാതാപിതാക്കളുടെ മക്കളോടുള്ള കലവറയില്ലാത്ത സ്നേഹത്തിന്റെ മുഖം!! ഈ ലോകത്തില്‍ അതിനു പകരം വയ്ക്കാന്‍വേറെ എന്താണുള്ളത്?
പോലും ഉപേക്ഷിച്ചു അവരെയും നോക്കി ഇരുന്നിട്ടുണ്ടാവും!! മക്കള്‍ക്ക് ഒരു പ്രയാസം വരുമ്പോള്‍, ഇവരൊക്കെ എല്ലാം മറന്നു അവരുടെ അടുക്കലേക്ക് ഓടിയെത്തുന്നു. അവരുടെ ഏത് ആവശ്യങ്ങളും, സ്വന്ത ആവശ്യങ്ങളെ മാറ്റിനിര്‍ത്തി, നിര്‍വഹിച്ചു കൊടുക്കുന്നു. അവരുടെ ഉയര്‍ച്ചയുടെ ഓരോ പടവുകളിലും, കാപട്യമില്ലാത്ത സന്തോഷം പ്രകടിപ്പിക്കുന്നു. ഇതല്ലേ മാതാപിതാക്കളുടെ മക്കളോടുള്ള കലവറയില്ലാത്ത സ്നേഹത്തിന്റെ മുഖം!! ഈ ലോകത്തില്‍ അതിനു പകരം വയ്ക്കാന്‍വേറെ എന്താണുള്ളത്?
ഇങ്ങനെ നിസ്വാര്‍ത്ഥമായി
സ്നേഹിച്ചുകൊണ്ട്, തങ്ങള്‍ക്കുള്ളതൊക്കെയും നല്കി, അവസാനകാലത്ത്
അവരോടൊപ്പം
ആയിരിക്കാന്‍ ആഗ്രഹിക്കുന്ന ഇവരെ,
വൃദ്ധസദനത്തിലും മറ്റും
ഉപേക്ഷിച്ചു,
സ്വന്തം സുഖം മാത്രം തേടി പോകുന്ന എത്രയോ മക്കളെ, ഈ കാലത്തില്‍ നമുക്ക് കാണാനാവും!! മക്കള്‍,
അവരവരുടെ ജീവിതം
സന്തോഷകരമാക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറാവുമ്പോള്‍, അവിടെ വിസ്മരിക്കപ്പെടുന്നത്
ജന്മം നല്കിയ
മാതാവും പിതാവും
ഒക്കെത്തന്നെയാവും!!
ഉയരങ്ങളില്നിന്നും ഉയരങ്ങളിലേക്കുള്ള അവരുടെ ഈ പരക്കം പാച്ചിലിനിടയില്‍,
മക്കളിലാരുടെയെങ്കിലും
ഒരു വിളിക്ക് വേണ്ടി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുന്ന എത്രയോ മാതാപിതാക്കന്മാരെ ഇന്ന്
നമ്മുടെയൊക്കെ കണ്മുന്പില്, വീടുകളിലും വൃദ്ധസദനങ്ങളിലുമായി നമുക്ക് കാണാം!!
കൂട്ടുകുടുംബങ്ങളില്‍ നിന്നും അണുകുടുംബത്തിലേക്കുള്ള
പുതിയ തലമുറയുടെ മാറ്റമാകാം, ഇതിന്റെയൊക്കെ ഒരു ആരംഭം എന്ന് വേണമെങ്കില്‍ ചിന്തിക്കാം. മറ്റൊന്നുള്ളത്, ഇന്നത്തെ കാലത്ത്
ഭര്‍ത്താവും ഭാര്യയും കൂടി ജോലി ചെയ്തെങ്കില്‍ മാത്രമേ ഒരു ശരാശരി കുടുംബത്തിനു സുഭിക്ഷമായി
കഴിയാനുള്ള വക ഉണ്ടാക്കാന്‍ സാധിക്കയുള്ളൂ എന്ന സ്ഥിതിവിശേഷം! അതിന്റെ ഫലമായി, താമസിക്കുന്ന
സ്ഥലത്തിന്റെ ചുറ്റുവട്ടത്ത് തന്നെ എല്ലാവര്ക്കും വേണ്ട തൊഴിലവസരങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍
ദൂരദിക്കുകളിലേക്ക് ചേക്കേറാന്‍ നിര്‍ബന്ധിതരാകുന്ന മക്കള്‍!! അപ്പോള്‍ കുടുംബത്തില്‍ അവശേഷിക്കുന്ന പ്രായമായവരെ, അവിടെത്തന്നെ വിട്ടേച്ചു
പോകേണ്ട ഒരു ഗതികേടില്‍ ഇവര്‍ എത്തിപ്പെടുന്നു! ഇതിന്റെ അനന്തര ഫലമോ, മുതിര്‍ന്നവരുടെ ഒറ്റപ്പെടലും!! കൃഷി അല്ലെങ്കില്‍ കച്ചവടം അടിസ്ഥാനമാക്കിയുള്ള തൊഴിലുകള്‍ വിരളമാവുകയും, അതില്‍നിന്നും കിട്ടാവുന്ന വരുമാനത്തിന്
പരിധി ഉണ്ടാവുകയും
ചെയ്തതോടെ, ആളുകള്‍ ജോലി
തേടി ദൂരദിക്കുകളിലേക്ക് വരെ, ഉറ്റവരെ ഒറ്റക്കാക്കി പോകാന്‍ തയ്യാറാവുന്നു.
അങ്ങനെ
സൃഷ്ടിക്കപ്പെടുന്ന അണുകുടുംബങ്ങളില്‍, മുതിര്‍ന്ന തലമുറയോടുള്ള ബന്ധങ്ങളില്‍ വിള്ളല്‍
വീഴുന്നത് സ്വാഭാവീകം! കൊച്ചുകുട്ടികള്‍ക്കു വരെ മുതിര്‍ന്നവരെ എങ്ങനെ ബഹുമാനിക്കണം, അവരോടു എങ്ങനെ പെരുമാറണം, എന്ന് അറിയാനും മനസ്സിലാക്കാനുമുള്ള അവസരങ്ങള്‍ ഇല്ലാതാവുന്നു. അങ്ങനെ
ബന്ധങ്ങളുടെ ശൈഥില്ല്യത്തിന്
അവിടെ നിന്നും തുടക്കമാകുന്നു!!
ഈ സ്ഥിതികള്‍ക്കൊന്നും
ഉടനെ ഒരു മാറ്റം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാന്‍ വകയില്ല. നാമൊക്കെ ധന സമ്പാദനത്തോടൊപ്പം, ബന്ധങ്ങളുടെ
സൂക്ഷ്മ പരിപാലനത്തിനും പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ഒരു ജീവിതം നയിക്കാന്‍
താത്പര്യം
കാണിക്കാത്തിടത്തോളം,
ഒന്നിനും ഒരു പരിഹാരമുണ്ടാവുകയില്ല
എന്ന് തറപ്പിച്ചു തന്നെ പറയാം!! അങ്ങനെ എല്ലാവരും
ചിന്തിക്കുന്ന ഒരു കാലം വേഗം വരണമേ എന്ന പ്രത്യാശയോടെ, നമുക്ക് കുറച്ചുകൂടി
കാത്തിരിക്കാം, ആ നല്ല നാളുകള്‍ക്കായി!!!
ചിന്തകള്‍ക്ക്
കടിഞാണിട്ടു മോനെയുമെടുത്തുകൊണ്ട്, ഞാന്‍ അച്ഛന് കിടക്കുന്ന മുറിയിലേക്ക് മെല്ലെ
നടന്നു!!!!
മനുഷ്യന് അവന്റെ ലോകത്തെ സ്വയം ചുരുക്കിക്കൊണ്ടിരിയ്ക്കുന്നു. അവസാനം അവന് തന്നെ അവന്റെ ലോകത്ത് അന്യനായിത്തീരും. നമ്മള് നമ്മുടെ മുതിര്‍ന്നവരെ സ്നേഹിയ്ക്കാന്‍ പഠിയ്ക്കേണ്ടിയിരിയ്ക്കുന്നു.
ReplyDeleteപ്രിയ വിനോട് മാഷേ,
Deleteമാഷ് പറഞ്ഞത് എത്ര സത്യം! മുതിര്‍ന്നവര്‍ ഒപ്പമില്ലാത്തതുകൊണ്ട് അവരുടെ സ്നേഹം മക്കള്‍ക്കും, മക്കളുടെ സ്നേഹം അവര്‍ക്കും നഷ്ടമാകുന്ന കാലം!!
കാത്തിരിക്കാം വീണ്ടും പഴമയുടെ ആ നല്ല നാളുകള്‍ക്കായി!!!
കോയിന്സിഡെന്സ് എന്ന് പറഞ്ഞാല്‍ ഇതാണ്. ഏകദേശം ഇതൊക്കെ എന്റെ മനസ്സില്‍ വന്നു. അച്ഛനെപ്പറ്റി എഴുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ട് ഏതാനും നിമിഷങ്ങളേ ആയുള്ളൂ. താങ്കള്‍ വളരെ ഹൃദയസ്പര്‍ശിയായി എഴുതി. ഭാവുകങ്ങള്‍.
ReplyDeleteപ്രിയ ഡോക്ടര്‍,
Deleteഡോക്ടറുടെ വാക്കുകള്‍ അതിശയിപ്പിക്കുന്നു!! ഇതൊക്കെത്തന്നെ താങ്കള്‍ക്കും മനസ്സില്‍ തോന്നിയല്ലോ!!
നല്ല വാക്കുകള്‍ക്കു നന്ദി!!
അച്ഛനേപ്പറ്റിയുള്ള ആ പോസ്റ്റ് കണ്ടില്ലല്ലോ??
Pithru Devo Bhava (Aathmakadhaamsham)
Deletehttp://drpmalankot0.blogspot.com/2013/01/blog-post_13.html
ഒരു ജെനറേഷന് കൂടി കഴിഞ്ഞാല്‍ നാം ശരിക്കും ഇതെല്ലാം അനുഭവിക്കാനുള്ള ഭാഗ്യം ഉള്ളവരായിത്തീരും!
ReplyDeleteപ്രവീണിന്റെ വാക്കുകള്‍ സത്യമായിത്തീരട്ടെ എന്ന് ആശിക്കുന്നു!! നമുക്ക് കാത്തിരിക്കാം!!
Deleteനന്ദി, പ്രവീണ്‍ വന്നതിനും, വായിച്ചു ഈ അഭിപ്രായം പങ്കു വച്ചതിനും!!!
ഏട്ടാ, നന്നായി പറഞ്ഞു. ഓരോ മക്കളും ചിന്തിക്കേണ്ട കാര്യം.. അച്ഛനമ്മമാര്‍ക്കു തുണയായി മക്കളില്‍ ഒരാളെങ്കിലും ഉണ്ടാകട്ടെ!!!
ReplyDeleteനമുക്ക് അതിനായി പ്രാര്‍ഥിക്കാം..
സസ്നേഹം
അശ്വതി
പ്രിയ അശ്വതി,
Deleteനല്ല വാക്കുകള്‍ക്കു നന്ദി.
നമ്മളൊക്കെ ചിലപ്പോഴെങ്കിലും മറന്നുപോകുന്ന ഒരുപിടി സത്യങ്ങള്‍ ഒന്ന് ഓര്‍മ്മപ്പെടുത്തുവാനായി മാത്രം കുത്തിക്കുറിച്ചെന്നേ ഉള്ളൂ അശ്വതി....
സ്നേഹത്തോടെ,
ഹൃദയം പ്രകാശമാനമാക്കുന്ന എഴുത്ത്
ReplyDeleteമോഹന്റെ കുറിപ്പുകളെല്ലാം അവ്വിധത്തിലുള്ളതാണ്
അജിത് മാഷേ,
Deleteമാഷിന്റെ നല്ല വാക്കുകളിലൂടെ തരുന്ന ഈ പ്രോത്സാഹനം എന്നിലെ ചെറിയ ബ്ലോഗ്ഗര്‍ക്ക് എപ്പോഴും പ്രചോദനമേകുന്നു!! ഇല്ലെങ്കില്‍ എപ്പോഴേ......
നന്ദി മാഷേ...
ഹൃദ്യമായ എഴുത്ത്. നന്മയുടെ ഇത്തിരി വെളിച്ചങ്ങള്‍ തുറക്കുന്ന എഴുത്തുകള്‍ എന്നും എനിക്കിഷ്ടമാണ്.
ReplyDeleteപ്രിയ നിസ്സാര്‍ മാഷേ,
ReplyDeleteതാങ്കളിലെ ആ പ്രതിഭാശാലിയായ എഴുത്തുകാരനെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരാളെന്നനിലയ്ക്ക്, എന്റെ ഈ പോസ്റ്റ് വായിച്ചു ഒരു അഭിപ്രായം എഴുതാന്‍ കാണിച്ച സന്മ്മനസ്സിനു നന്ദി പറയട്ടെ!!
പലപ്പോഴും ഇന്നത്തെ വൃദ്ധജനങ്ങളുടെ അവസ്ഥ കാണുമ്പോള്‍ ഇവരൊക്കെ ഇതിലും കുറച്ചുകൂടി പരിഗണന ലഭിക്കാന്‍ അര്ഹതപ്പെട്ടവരല്ലേ എന്ന് ചിന്ത എപ്പോഴും ഒരു വിങ്ങലായി ഉള്ളില്‍ നിറയും!
നാളെ നമ്മളും പ്രായമായവര്‍ എന്ന വിഭാഗത്തിലേയ്ക്കാണ് വന്നു ചേരാന്‍ പോകുന്നത് എന്നത് പലപ്പോഴും പലരും മറന്നു പോകുന്നു...
ReplyDeleteനല്ല എഴുത്ത്, മാഷേ.
വന്നു വായിച്ചു അഭിപ്രായം പങ്കുവച്ചതിനു നന്ദി ശ്രീ. ശ്രീ പറഞ്ഞ വിചാരം എല്ലാവര്ക്കും ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!!!
ReplyDelete
ReplyDeleteപ്രിയപ്പെട്ട മോഹന്‍ ,
പഴുത്തില വീഴുമ്പോള്‍ പച്ചില ചിരിക്കല്ലേ എന്ന തലേക്കെട്ടില്‍ ഞാന്‍ ഒരു പോസ്റ്റ് എഴുതിയിരുന്നു.ആശയം വാര്‍ദ്ധക്യവും നിസ്സഹായാവസ്ഥയും.അലപം സ്നേഹവും കരുണയും ഹൃദയത്തില്‍ എന്നും ബാക്കി നിര്‍ത്തണം.
മനോഹരമായ അവതരണം.മഹത്തായ ആശയം.
ഹൃദ്യമായ അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു
പ്രിയമുള്ള അനു,
ReplyDeleteഅനുവിന്റെ എഴുത്തിന്റെ ശൈലി ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയില്‍ ഈ പോസ്റ്റിലേക്ക് ഹാര്‍ദവമായ സ്വാഗതം!!അനുവിന്റെ ആ പോസ്റ്റ് ഞാനും വായിച്ചിരുന്നു. സമൂഹത്തിലെ ചില കാഴ്ചകള്‍ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുമ്പോള് എഴുത്തിലൂടെയെങ്കിലും പ്രതികരിക്കണമെന്ന് തോന്നും. ഒരാളുടെ മനസ്സിലെങ്കിലും ചെറിയ ഒരു വീണ്ടുവിചാരം ഉണ്ടായെങ്കിലോ!!
നന്ദി അനു, വായനയ്ക്കും നല്ല വാക്കുകള്‍ക്കും!!