Tuesday, June 26, 2012

എന്റെ പ്രിയപ്പെട്ട കുഞ്ഞേ .......ഒടുവില്‍ ആ കുരുന്നിന്റെ ജീവനും ഏതോ ഒരു കുഴല്‍ക്കിണറിന്റെ തന്നെ  അഗാധതയില്‍ അസ്തമിച്ചു. ആ വാര്‍ത്ത അറിഞ്ഞപ്പോള്‍മുതല്‍,  അനേകായിരങ്ങള്‍ക്കൊപ്പം ഞാനും ദൈവങ്ങളോട് അപേക്ഷിക്കയും, നേര്‍ച്ചകള്‍ നേരുകയുമായിരുന്നു.അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കാതെ, ആ കുരുന്നു ജീവന്‍ പറന്നു പോയി. കുഴല്‍ക്കിണറില്‍ വീണ നിമിഷം മുതല്‍ അവസാനം വരെ ആ കുരുന്നു അനുഭവിച്ച യാതനകള്‍ ഓര്‍ക്കുംപോള്‍തന്നെ എന്റെ മനസ്സ് കിടിലം 
കൊള്ളുന്നു. കിണറിന്റെ അഗാധതയില്‍ ആരോരും അടുത്തില്ലാതെ കൂരിരുട്ടില്‍ 
ആ കുഞ്ഞു ഒറ്റക്കിരുന്നു എന്തുമാത്രം പേടിച്ചു കരഞ്ഞിട്ടുണ്ടാവും. വീഴ്ച്ച്ചയില്‍ നിന്നുണ്ടായ പരിക്കുകളില്‍ നിന്നുള്ള വേദന വേറെ. അതിന്റെ 'അമ്മാ, അപ്പായെ എന്നെ  രക്ഷിക്കണേ' എന്നുള്ള നിസ്സഹായതയില്‍ നിന്നുള്ള ആ നിലവിളി
ആരെങ്കിലും കേട്ടിട്ടുണ്ടാവുമോ? ഒരു തുള്ളി വെള്ളം പോലും കിട്ടാനാവാതെ
ദാഹവും വിശപ്പും അതിലുപരി ഭയവും കൊണ്ട് വിറച്ചു, ആ കുഞ്ഞു
ശരീരം ഒടുവില്‍ നിശ്ച്ചലമായിട്ടുണ്ടാവും.  ഗദ്ഗദം വിതുമ്പുന്ന എന്റെ മനസ്സ് 
എന്നെ തുടരാന്‍ അനുവദിക്കുന്നില്ല. എന്റെ പ്രിയപ്പെട്ട കുഞ്ഞേ, നീ ഇപ്പോള്‍ 
ദൈവത്തിന്റെ സ്നേഹമുള്ള കരങ്ങളില്‍ വിശ്രമിക്കുന്നുണ്ടാവും എന്ന് ഞാനെന്റെ മനസ്സിനെ ഒന്ന് സമാധാനിപ്പിച്ചോട്ടെ..    


ആരാണ് ഈ ദുരന്തത്തിന്റെ ഉത്തരവാദികള്‍? സര്‍ക്കാരാണോ, അതോ 
കുഴല്‍ക്കിണര്‍ കുഴിച്ചു, വേണ്ടത്ര സുരക്ഷിതത്വം ഉറപ്പാക്കാതെ അലക്ഷ്യമായി 
വിട്ടിട്ട് പോയവരാണോ? ആരും ഒന്നും പറയുന്നുമില്ല,ആര്‍ക്കും ഒന്നും 
പറയാനുമില്ല. ഏതാനും ദിവസങ്ങള്‍ക്കുശേഷം ശ്രദ്ധിച്ചാല്‍, ഈ ദുരന്തവും 
അതിനിരയായ കുഞ്ഞും എല്ലാം, വിസ്മ്രിതിയിലാണ്ട് പോയിട്ടുണ്ടാവും! 
എങ്ങിനീയറിങ്ങ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഈ
കിണറുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് ഭൂനിരപ്പില്‍ നിന്നും അതിന്റെ വായവട്ടം
കുറച്ചു മുകളിലേക്കുയര്‍ത്തി, ഒരു സെയ്ഫ്ടി ക്യാപ്പ് ഉറപ്പിക്കുക എന്നുള്ളത്
അത്ര ദുഷ്ക്കരമായ ഒരു കാര്യമായി എനിക്ക് തോന്നിയിട്ടില്ല.പക്ഷെ ആരാണ്
ഇവരെക്കൊണ്ട് ഇതൊക്കെ പറഞ്ഞു ചെയ്യിക്കേണ്ടത്?


ഈ വൈകിയ വേളയിലെങ്കിലും ഇതുപോലെയുള്ള പിഞ്ചു കുഞ്ഞുങ്ങളെ
ബലിയാടാക്കാതെ  എത്രയും പെട്ടെന്ന് വേണ്ടപ്പെട്ടവര്‍ ഒരു പരിഹാരം കാണട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോകുന്നു!! 

4 comments:

 1. ഏറ്റവും ദാരുണമായ മരണം. ആ കുരുന്നുജീവന്‍ മരണത്തെ മുഖാമുഖം കണ്ട ഓരോനിമിഷവും ഭയാനകം തന്നെ.

  ReplyDelete
  Replies
  1. അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി.

   Delete
 2. ഇനിയും ഇത് ആവര്‍ത്തിക്ക തന്നെ ചെയ്യും, കാരണം അത്ര ഇത് ഇന്‍ഡ്യയാണ്. നിയമം പുല്ലായ രാജ്യം

  ReplyDelete
  Replies
  1. വളരെ ശരിയാണ് മാഷേ...

   Delete