Thursday, July 19, 2012

ഭക്ഷൃവിഷബാധയുടെ പിന്‍വാതിലിലൂടെ



കേരളത്തിലെവിടെയും ഇപ്പോള്‍ ഫുഡ്‌ ഇന്‍സ്പെക്ടര്‍മാരും ഹെല്‍ത്ത്‌ ഓഫീസര്‍മാരും നെട്ടോട്ടമോടി ഹോട്ടലുകളും മറ്റു ഭക്ഷൃവിതരണ സ്ഥാപനങ്ങളും റേയ്ഡ് ചെയ്യുന്ന തിരക്കിലാണ്. ഈ ചുമതലപ്പെട്ട ഉദ്യോഗസ്ഥരൊക്കെ ഇത്രമാത്രം കൃത്യതയോടെ ഇപ്പോള്‍ ഈ കര്‍മം നിര്‍വഹിക്കാനുള്ള കാരണം എന്താണ്? ഇതൊക്കെത്തന്നെ ആരുടേയും പ്രേരണയില്ലാതെതന്നെ ഇവര്‍ക്ക് ഇതിനുമുന്പും സ്വയമേ ചെയ്യാമായിരുന്നതല്ലേ എന്നുള്ളതാണ് പ്രസക്തമായ ചോദ്യം. ഇതിനൊക്കെത്തന്നെയായിട്ടല്ലേ ഇവര്‍ക്കൊക്കെ ഇത്രയും വലിയ ശമ്പളവും ആനുകൂല്യങ്ങളും കൊടുത്ത് സര്‍ക്കാര്‍ ജോലി നല്‍കിയിരിക്കുന്നത്?
സാധാരണക്കാരന് പോലും ചിന്തിച്ചാല്‍ മനസ്സിലാകുന്ന ഒരു കാര്യം അപ്പോള്‍ പകല്‍ പോലെ തെളിഞ്ഞു വരുന്നു. ഈ ഉദ്യോഗസ്ഥരൊക്കെ ഈ ഹോട്ടലുകാരുടെ ശമ്പളവും കൂടി പറ്റുന്നവരാകണം. സാധാരണഗതിയില്‍ ക്രമമായി നടത്തേണ്ടിയിരുന്ന ഒരു
പരിശോധനയും നടത്താതെ ഹോട്ടലുകളിലെ ശുചിത്വവും വൃത്തിയുമൊക്കെ കിറുകൃത്യം എന്നു പരിശോധനാബുക്കുകളിലോക്കെ ഈ വിരുതന്മാര്‍ എഴുതിവച്ചു നമ്മളെയൊക്കെ വിഡ്ഢികളാക്കുന്നു!

ഇങ്ങനെ ചിന്തിച്ചു നോക്കുമ്പോള്‍ കുറ്റക്കാരായ ഹോട്ടലുകാര്‍ക്കൊപ്പം ഇവരെക്കൂടി ശിക്ഷിക്കേണ്ടതല്ലേ? അതോ എല്ലാത്തിനും മുകളിലുള്ള സര്‍ക്കാരാണോ ഇതിന്റെ ഒക്കെ ഉത്തരവാദികള്‍? പതിവുപോലെ ഉത്തരങ്ങള്‍ ഇല്ലാത്ത കുറച്ചു ചോദ്യങ്ങള്‍ കൂടി ഇവിടെ ബാക്കിയാകുന്നു...

4 comments:

  1. ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍ മാത്രം
    ഉത്തരം തരേണ്ടവര്‍ പങ്കുകച്ചോടക്കാരാണ്

    ReplyDelete
  2. പുരാണങ്ങളും, ഉപനിഷത്തുക്കളും, സുഭാഷിതങ്ങളുമെല്ലാം നമ്മുടെ മഹത്തായ സംസ്ക്കാരത്തിന്റെ ഭാഗമാണ്. അതില്‍ എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു: ഹോട്ടലുകാരന്റെ ഭക്ഷണം കഴിക്കരുത്! അതില്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥം എന്താണെന്ന് വെച്ചാല്‍, ഭക്ഷണം, അത് ആവശ്യമുള്ള ആള്‍ക്ക് കൊടുക്കേണ്ടതാണ്. വില പറയരുത്/വാങ്ങരുത്. അത് പോകട്ടെ. ഇന്നത്തെ കാലത്ത് അത് തൊഴിലിന്റെ ഭാഗമായി നമുക്ക് കണക്കാക്കാം. എന്നാല്‍, ഭക്ഷണത്തില്‍ മായം കലര്‍ത്തി, വിലയും ഈടാക്കി മനുഷ്യനെ വഞ്ചിക്കുന്നവരെ നാം എങ്ങിനെ കാണണം - അതാണ്‌ ഇവിടെ ചിന്ത്യം. മോഹന്റെ ഈ ബ്ലോഗ്‌ കണ്ടപ്പോള്‍ എനിക്ക് തോന്നിയത് ഇതാണ്.
    Updated:
    http://drpmalankot0.blogspot.com
    http://drpmalankot2000.blogspot.com

    ReplyDelete
  3. പ്രിയ ഡോക്ടര്‍,
    ഈ പോസ്റ്റ്‌ എഴുതിയ സമയത്ത് ഇങ്ങനെയുള്ള ഹോട്ടെലുകാരെയൊക്കെ പിടിക്കാന്‍ അധികാരികള്‍ കേരളത്തിലങ്ങോളമിങ്ങോളം നെട്ടോട്ടമായിരുന്നു!! എന്നാല്‍ ഇന്നോ, സ്ഥിതി വീണ്ടും പഴയതുപോലെയായിട്ടുണ്ട്!!ഒച്ചയുമില്ല,അനക്കവുമില്ല !! ഇനി മറ്റൊരു ദുരന്തം സംഭവിക്കണം വീണ്ടും, ഇവരൊക്കെ ഉഷാറാവണമെങ്കില്‍!!
    നന്ദി ഡോക്ടര്‍, വരവിനും, വായനയ്ക്കും, പങ്കുവച്ച അഭിപ്രായത്തിനും....

    ReplyDelete