Saturday, August 25, 2012

Malaika....na ku pende Malaika.....ഹോട്ടലിലെ ഹാളിന്‍റെ അരണ്ട വെളിച്ചത്തില്‍, ഞാന്‍ നിയോണ്‍ ലൈറ്റുകളില്‍ കുളിച്ചുകിടക്കുന്ന, സ്റ്റേജിലേക്ക് നോക്കിയിരിക്കയായിരുന്നു. ബാന്‍ഡിലെ നര്‍ത്തകികളും ഗായകരും, അവിടെ ആടിത്തിമിര്‍ക്കുന്നുണ്ടായിരുന്നു. ഡ്രംസിന്‍റെ ബീറ്റുകള്‍ക്കൊപ്പം മനോഹരമായ ചുവടുവ യ്പ്പുകളോടെ സുന്ദരിമാരായ ആ നര്‍ത്തകികള്‍ സ്റ്റേജിലെങ്ങും ഒഴുകിനടന്നു..

ഗായകരുടെ ചുണ്ടുകളില്‍ നിന്നും പൊഴിഞ്ഞു വീണുകൊണ്ടിരുന്ന ആ ഗാനവീചികള്‍ക്ക്ഏതോ ഒരു അഭൌമലോകത്തേക്കെന്നെ കൂട്ടിക്കൊണ്ടു പോകുന്നതുപോലൊരു പ്രതീതി ഉളവാക്കാന്‍ കഴിഞ്ഞിരുന്നു!!  സുപരിചിതമായ
ആ വരികള്‍ക്കൊപ്പം,ഞാനും അറിയാതെ പാടുകയായിരുന്നോ? ഗിറ്റാറിന്റെ തന്ത്രികളില്‍, പണ്ടെങ്ങോ അതിദ്രുതം ചലിച്ചിരുന്ന വിരലുകള്‍, മുന്‍പിലുള്ള മേശയുടെ മുകളില്‍, വെറുതേയെങ്കിലും താളമിടുന്നുണ്ടായിരുന്നുവോ?  സിരകളെ ത്രസിപ്പിക്കുന്ന ആഫ്രിക്കന്‍ സംഗീതത്തിന്റെ മന്ത്രധ്വനികള്‍!! അവ കര്‍ണപുടങ്ങളെ തഴുകി ഒഴുകിയിറങ്ങിയപ്പോള്‍, മനസ്സ് മറ്റൊരു മാന്ത്രികക്കുതിരയിലേറി, ബഹുദൂരം പിന്നിലേക്ക്‌ സഞ്ചരിക്കുകയായിരുന്നു!!എത്രയോ തവണ കേട്ടിരിക്കുന്നു ഞാനീ  വരികള്‍!! എങ്കിലും ഓരോ തവണ കേള്‍ക്കുമ്പോഴും,
 മനസ്സ് സന്തോഷത്താല്‍ നിറഞ്ഞു  തുളുമ്പുന്നു!! ഇവിടെ, ഇപ്പോള്‍, സംഗീതത്തിന്‍റെ ഈ സുവര്‍ണ നിമിഷങ്ങളില്‍ ജീവിക്കുമ്പോള്‍, ഞാന്‍  ആരോടും, ഒന്നിനോടും പകയോ,വിദ്വേഷമോ, വൈരാഗ്യമോ ഒന്നുമില്ലാത്ത ഒരു വ്യക്തിയായി മാറുന്നു! അപ്പോള്‍ എല്ലാവരോടും എനിക്ക്  തോന്നുന്ന ഒരേ ഒരു വികാരം, സ്നേഹം മാത്രം! ലോകത്തിലുള്ള എന്‍റെ എല്ലാ സഹജീവികളും, എനിക്ക് മുന്‍പില്‍ ആ സ്നേഹധാരയില്‍കുളിച്ചു നില്‍ക്കുന്നത് ഞാന്‍ കാണുന്നു!! ആ സംഗീത ധാരയില്‍, അവരോടോത്തു ചേര്‍ന്നു മനസ്സുകൊണ്ടെങ്കിലും, ഞാനുമല്‍പ്പം ആടി തിമിര്‍ത്തോട്ടെ!!!


ആഫ്രിക്കന്‍ വനാന്തരങ്ങളിലെവിടെയോ ഇരുന്നു, ആ യുവ കാമുകന്‍, തന്റെ പ്രണയിനിക്കായി, ഹൃദയമുരുകി പാടുകയായിരുന്നു.. 

"Malaika, na ku pende Malaika.. (Angel, I love you Angel..)
Malaika, na ku pende Malaika.....(Angel, I love you Angel...)
Nami nifanyeje (And I, your young lover)
Kijana mwenzio ( What can I do?)
Nashindawa na mali sina we ( Was I not defeated by the lack of fortune..)
Ningekuoa Malaika ( I would have married you Angel)..........
Nashindawa na mali sina we ( Was I not defeated by the lack of fortune..)
Ningekuoa Malaika ( I would have married you Angel)...........

Kidege, hukuwaza kidege..(Little bird, I dream of you little bird,)
Kidege, hukuwaza kidege..(Little bird, I dream of you little bird,)

Ningekuoa mali we (I would marry you my fortune )
Ningekuoa da da (I would marry you sister )
Nashindawa na mali sina we (Was I not defeated by the lack of fortune..)Ningekuoa Malaika..( I would marry you Angel )
Nashindawa na mali sina we ( Was I not defeated by the lack of fortune..)
Ningekuoa Malaika ( I would have married you Angel)...........


Pesa zasumbua roho yangu ( Money is troubling my soul )
Pesa zasumbua roho yangu ( Money is troubling my soul )
Ningekuoa mali we (I would marry you my fortune )
Ningekuoa da da (I would marry you sister )
Nashindawa na mali sina we ( Was I not defeated by the lack of fortune..)
Ningekuoa Malaika ( I would have married you Angel)...........
Nashindawa na mali sina we ( Was I not defeated by the lack of fortune..)
Ningekuoa Malaika ( I would have married you Angel)..........."


                                        Video Version (Short)
              Audio Version (Full)                                                

മനുഷ്യമനസ്സുകളുടെ ലോലതന്ത്രികളെ തൊട്ടുണര്‍ത്തി
ഒരു ഇളം കാറ്റ്പോലെ, അതങ്ങനെ ഒഴുകുകയാണ്!!!!!


ഇവിടെ, ഞാന്‍ ഒരല്‍പം ചരിത്രം വിളമ്പുന്നത്, ക്ഷമിക്കണേ...ആയിരത്തി തൊള്ളായിരത്തി അറുപതുകളില്‍, കെനിയായിലെ പ്രസിദ്ധ കമ്പോസറും സംഗീതഞ്നുമായ, Fadhili Williams, swahili ഭാഷയില്‍ രചിച്ച ഈ മനോഹര ഗാനം, പ്രസിദ്ധ ഗായിക, Miriyam Makeba തുടങ്ങി Boney M group വരെയുള്ള പലരും, പാടിയിട്ടുണ്ട്. എങ്കിലും, പില്‍ക്കാലത്ത്‌ ‍ Boney M ഏറ്റെടുത്തതോടെയാണ്, ഈ ടാന്‍സാനിയന്‍ ഗാനത്തിന് ഇത്രയധികം ആസ്വാദകരെ ലഭിച്ചതെന്ന്, നിസ്സംശയം പറയാം! കൂട്ടത്തില്‍ ഒന്നുകൂടെ പറഞ്ഞോട്ടെ, നോര്‍വേയിലുള്ള  ഒരു ആരാധകന്‍ പറഞ്ഞുവത്രേ, ഈ പാട്ടും, ഒരു പുസ്തകവും തരുകയാണെങ്കില്‍, ഞാന്‍ എത്ര കാലം വേണമെങ്കിലും, ജെയിലില്‍ കിടക്കാന്‍ തയ്യാറാണെന്ന്!!!! നോക്കണേ, അത്രമേലുണ്ട്,  ഈ  സംഗീതത്തിന്‍റെ  മാസ്മരീക ശക്തി!!!!


കോളേജുപഠനത്തിന്റെ അവസാന വര്‍ഷങ്ങള്‍, പാഠപുസ്തകത്തിലില്ലാത്ത സംഗീതം, ശരിക്കും തലയ്ക്കു പിടിച്ചിരുന്ന കാലമായിരുന്നു! ഗിറ്റാറിന്‍റെയും കീബോര്‍ഡിന്‍റെയും അകമ്പടിയോടെ  'താമസമെന്തെ'യും 'ഈശ്വരചിന്ത'യുമൊക്കെ, തട്ടിക്കൂട്ടുമ്പോഴും, ഇടയ്ക്കെപ്പോഴൊക്കെ ആംഗല സംഗീത ലോകത്തെ 'Malaika..' പോലുള്ള ഒരുപിടിഗാനങ്ങളും, ഒപ്പം  കൂട്ടാന്‍ മറന്നിരുന്നില്ല! സംഗീതത്തിനുണ്ടോ കാലദേശ ഭാഷാന്തരങ്ങള്‍!!! ജീവിതത്തില്‍ ഏററവും അധികം  സന്തോഷമനുഭവിച്ചിരുന്ന ഇത്തിരി  നല്ല നാളുകള്‍!!! 
ഒടുവില്‍ ജോലിയും,  കുടുംബവും, കുട്ടിയുമൊക്കെയായപ്പോള്‍, സംഗീതത്തിന്‍റെ ആ  ലോകം, ഉള്ളിലേക്ക്  മാത്രമായി ഒതുങ്ങിക്കൂടുന്നത് വേദനയോടെ നോക്കി നില്‍ക്കേണ്ടി വന്നു!!പിന്നീട് എപ്പോഴെങ്കിലും, ഇതുപോലെ വീണുകിട്ടുന്ന  ഇടവേളകളിലായിരുന്നു അത് മറ നീക്കി അല്‍പ്പനേരത്തേക്കെങ്കിലും വെളിച്ചം കണ്ടിരുന്നത്!


ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടു ഞാന്‍ വീണ്ടും, വര്‍ത്തമാനകാലത്തേക്ക് തിരികെയെത്തുമ്പോഴേക്കും സ്റ്റേജിലെ ഗാനവീചികള്‍, ‍ Malaikaയുടെ അവസാന നിമിഷങ്ങളിലൂടെ ഊളിയിട്ട്, നിശബ്ദതയുടെ തീരങ്ങളണയാന്‍, വെമ്പുകയായിരുന്നു! ഒരു സ്നേഹിതന്റെ മകളുടെ   വിവാഹ റിസപ്ഷന്‍റെ പാര്‍ട്ടിയിലായിരുന്നു, ഞാനും കുടുംബവും. ഭൂതകാലത്തിന്റെ മധുരാനുഭൂതികളില്‍നിന്നും വിട ചൊല്ലി, വര്‍ത്തമാനകാലത്തിലേക്ക് മടങ്ങിവരാന്‍ മടിക്കുന്ന മനസ്സിന്‍റെ മായാജാലത്തെപ്പറ്റി,  ഞാന്‍ അപ്പോള്‍ ഒരു നിമിഷം ഓര്‍ത്തുപോയി!!!!!

4 comments:

 1. അഷ്‌റഫ്‌December 10, 2012 at 10:25 AM

  എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ഗാനമാണിതു.എത്ര തവണ കേട്ടാലും പുതുമ നഷ്ടപ്പെടാത്ത ഒരു പാട്ട്!
  ഈ പോസ്റ്റിനു നന്ദി!!

  ReplyDelete
  Replies
  1. അഷ്‌റഫ്‌December 10, 2012 at 10:31 AM

   നന്ദി, അഷ്‌റഫ്‌.നമ്മുടെ ബ്ലോഗു വായനക്കാരില്‍ ഇംഗ്ലീഷ് പാട്ടുകള്‍ ഇഷ്ടപ്പെടുന്നവര്‍
   വളരെ കുറച്ചുപേര്‍ മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു!
   അഷ്‌റഫിന് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതില്‍ സന്തോഷം!!

   Delete
 2. നല്ല പോസ്റ്റ്‌. സംഗീതത്തിനു ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ല. അതുകൊണ്ടുതന്നെയാണ് ഭാഷ അറിയാത്ത ഗായകര്പോലും വലിയ തെറ്റില്ലാതെ അറിയാത്ത ഭാഷയില്‍ പാടുന്നത്. സംഗീതത്തിന്റെ മഹിമയെക്കുറിച്ചു പറയാന്‍ വിസ്തരഭയം അനുവദിക്കുന്നില്ല. കീപ്‌ ഇറ്റ്‌ അപ്പ്‌.

  http://drpmalankot0.blogspot.com
  http://drpmalankot2000.blogspot.com

  ReplyDelete
 3. പ്രിയ ഡോക്ടര്‍,
  നല്ല വാക്കുകള്‍ക്കു നന്ദി!! താങ്കള്‍ പറഞ്ഞത് എത്രയോ ശരിയാണ്!
  സംഗീതത്തിന് അതിര്‍വരമ്പുകള്‍ ഇല്ലല്ലോ!! നല്ല സംഗീതം, അത് ഏതു ഭാഷയിലുള്ളതായാലും ശ്രവണസുഖം തരുന്നതാണെങ്കില്‍ കേള്‍ക്കുന്നതില്‍ എന്താണ്
  തെറ്റ്???
  സസ്നേഹം,

  ReplyDelete